നിന്‍റെ പ്രണയത്തില്‍ മുങ്ങിത്താണ്
എന്‍റെ ആത്മാവ് നഷ്ടപെടുമ്പോള്‍
എന്‍റെ പ്രണയം സമുദ്രജലത്തില്‍
അനാഥമായി ഒഴുകിനടന്നു.
കൃഷ്ണമണികള്‍ക്ക് പകരം
വെള്ളാരംകല്ലുകളുള്ളൊരു
പുരുഷ ശരീരത്തെ
മൂന്നാംനാള്‍ കടലുപേക്ഷിച്ചു.
നീ കണ്ണുകള്‍കൊണ്ട്
ചിരിയ്കാതിരിയ്ക്കുകയും
തൊണ്ടകൊണ്ട്
മിണ്ടാതിരിയ്ക്കുകയും
ചെയ്തിരുന്നെങ്കില്‍ ഒരു മരണം
മാറ്റിവെയ്ക്കപ്പെടുമായിരുന്നു.
നിന്‍റെ ചൂടില്‍ നിന്നും ഞാന്‍
കട്ടെടുത്ത എന്‍റെ മരണം
ഏതു പ്രണയത്തിന്‍റെ
പാപബീജം.............?
ചുവന്ന മഷി പടര്‍ന്ന
എഴുത്തുമേശയുടെ അറയില്‍നിന്നും
എപ്പോഴാണ് എന്‍റെ ഹൃദയം
മോഷണംപോയത്...........?
ചുവന്ന മഷി പടര്‍ന്ന
ReplyDeleteഎഴുത്തുമേശയുടെ അറയില്‍നിന്നും
എപ്പോഴാണ് എന്‍റെ ഹൃദയം
മോഷണംപോയത്...........?
Enteyum.....?
നിന്‍റെ ചൂടില്‍ നിന്നും ഞാന്‍
ReplyDeleteകട്ടെടുത്ത എന്‍റെ മരണം.....
മനോഹരം..