Saturday, September 4, 2010

ഓര്‍ക്കുമ്പോള്‍ ..

ആത്മാവിനെ സ്വതന്ത്രമാക്കി
അഗ്നികുണ്ഡത്തിന്‍റെ മഹാ
മാന്ത്രികതയിലേക്ക് മായുന്ന 
മാലിന്യമായ് ദേഹം.


നീര്‍ക്കുടം പൊട്ടിച്ചെറിഞ്ഞ്,
ഭിക്ഷാടനത്തിനായ് ആഴിയുടെ
അനന്തനീലിമയിലേക്ക്‌
ആരോടും മിണ്ടാതെ
ആത്മാവ് പോകുന്നു.


ദേഹിയെ പ്രണയിച്ച,
അനാഥനെന്നറിയാത്ത
മാംസപിണ്‍ഡംപോലെ,
കാണുന്നതൊക്കെയും,
കേള്‍ക്കുന്നതൊക്കെയും, സ്നേഹമെന്ന്
നിനയ്ക്കുന്ന നിനക്കിനി എത്രനാള്‍ ?


എത്രനാള്‍ ആളിക്കത്തിയിട്ടും
ഒരുനിമിഷം തളര്‍ന്നപ്പോള്‍
പാഞ്ഞടുക്കുന്ന അന്ധകാരം കണ്ട്‌
ഒരുനാള്‍ ദീപം ആത്മാഹൂതി
ചെയ്യുമ്പോള്‍ ...


കാണുന്നതൊക്കെയും, കേള്‍ക്കുന്നതൊക്കെയും
സ്നേഹമെന്ന് നിനയ്ക്കുന്ന നിനക്കിനി എത്രനാള്‍ ..?                                    

No comments:

Post a Comment