Wednesday, September 8, 2010

മരണത്തിന്‍റെ പ്രണയം

നിന്‍റെ പ്രണയത്തില്‍ മുങ്ങിത്താണ്
എന്‍റെ ആത്മാവ് നഷ്ടപെടുമ്പോള്‍
എന്‍റെ പ്രണയം സമുദ്രജലത്തില്‍
അനാഥമായി ഒഴുകിനടന്നു.

കൃഷ്ണമണികള്‍ക്ക് പകരം
വെള്ളാരംകല്ലുകളുള്ളൊരു
പുരുഷ ശരീരത്തെ
മൂന്നാംനാള്‍ കടലുപേക്ഷിച്ചു.

നീ  കണ്ണുകള്‍കൊണ്ട്
ചിരിയ്കാതിരിയ്ക്കുകയും
തൊണ്ടകൊണ്ട്
മിണ്ടാതിരിയ്ക്കുകയും
ചെയ്തിരുന്നെങ്കില്‍ ഒരു മരണം
മാറ്റിവെയ്ക്കപ്പെടുമായിരുന്നു.

നിന്‍റെ ചൂടില്‍ നിന്നും ഞാന്‍
കട്ടെടുത്ത എന്‍റെ മരണം
ഏതു പ്രണയത്തിന്‍റെ
പാപബീജം.............?

ചുവന്ന മഷി പടര്‍ന്ന
എഴുത്തുമേശയുടെ അറയില്‍നിന്നും
എപ്പോഴാണ് എന്‍റെ ഹൃദയം
മോഷണംപോയത്...........?   

Saturday, September 4, 2010

സായാഹ്നം

ഹൃദയതാളം.
മയില്‍പീലിതുണ്ട്കള്‍
കാലത്തിന്‍റെ നീതി,
മറവി.
പറയാതെയെത്തുന്ന അതിഥിയായ്
ഓര്‍മ്മകള്‍ ,
സാന്ത്വനിപ്പിയ്ക്കുന്ന മരണം.
അജ്ഞാതമായ പുലര്‍കാലം,
സൂര്യന്‍ ...?              

ഓര്‍ക്കുമ്പോള്‍ ..

ആത്മാവിനെ സ്വതന്ത്രമാക്കി
അഗ്നികുണ്ഡത്തിന്‍റെ മഹാ
മാന്ത്രികതയിലേക്ക് മായുന്ന 
മാലിന്യമായ് ദേഹം.


നീര്‍ക്കുടം പൊട്ടിച്ചെറിഞ്ഞ്,
ഭിക്ഷാടനത്തിനായ് ആഴിയുടെ
അനന്തനീലിമയിലേക്ക്‌
ആരോടും മിണ്ടാതെ
ആത്മാവ് പോകുന്നു.


ദേഹിയെ പ്രണയിച്ച,
അനാഥനെന്നറിയാത്ത
മാംസപിണ്‍ഡംപോലെ,
കാണുന്നതൊക്കെയും,
കേള്‍ക്കുന്നതൊക്കെയും, സ്നേഹമെന്ന്
നിനയ്ക്കുന്ന നിനക്കിനി എത്രനാള്‍ ?


എത്രനാള്‍ ആളിക്കത്തിയിട്ടും
ഒരുനിമിഷം തളര്‍ന്നപ്പോള്‍
പാഞ്ഞടുക്കുന്ന അന്ധകാരം കണ്ട്‌
ഒരുനാള്‍ ദീപം ആത്മാഹൂതി
ചെയ്യുമ്പോള്‍ ...


കാണുന്നതൊക്കെയും, കേള്‍ക്കുന്നതൊക്കെയും
സ്നേഹമെന്ന് നിനയ്ക്കുന്ന നിനക്കിനി എത്രനാള്‍ ..?                                    

Tuesday, August 31, 2010

ജല്പനങ്ങള്‍

ജല്പനങ്ങള്‍ സത്യങ്ങളാകുമ്പോള്‍ ..
ഭ്രാന്തുകള്‍ ദിനചര്യകളാകുന്നു .
ആഗ്രഹങ്ങള്‍ ദു:സ്വപ്നങ്ങളാകുമ്പോള്‍
ദു:സ്വപ്നങ്ങള്‍ സത്യങ്ങളാകുന്നു.
തിരശ്ശീല വീഴുമ്പോള്‍ ..
മോഹങ്ങള്‍,
ആളൊഴിഞ്ഞ മേളപ്പറമ്പിലെ
പൊട്ടിയ ബലൂണുകള്‍ മാത്രം..       

Thursday, August 19, 2010

festival of memories

What can expect from an empty mind..
I don't know. It is Onam now. Nature becoming yellow..Plants becoming beautiful.. Breeze becoming romantic.. I smell the memories of childhood.Now all festivals making my mind cloudy and heavy..tears abort in heart.Festivals bringing back the images of my lost friends and relatives those now staying far away from me with body and soul in mind..I like this pain all festivals giving because its for my lost childhood happiness..I recognize..without the pain of past none can live...

Tuesday, August 17, 2010

when will..

When I try to know myself................
How feeble I am..............................?
Which is the way that I have move to?
What should be my aim....................?
Did I reach there..............................?
Did I keep dreams with me..............?
If, I reached there............................?
It is the very unfamiliar place, where I
Reached making me weak.................
How long i can be the imaginary king
Of an imaginary kingdom..................
When will the organs those have to...
Eat my body born...........................?
How will be I am at that evening......?
Will the presence of my people make
Me a nervous beggar......................?
When will i get the courage of a.......
Street dog......................................?
When will i get the sky of a bird......?
When will i own the majesty of a......
Call girl............................................
When will my lips burn someone.......

Monday, August 9, 2010

rain

i am waiting for her tears..
i like her sorrows..
i like her happiness..
i like her silence..
i like her shouting..
yes.. she began to cry..
lets walk in this rain..
with the village boy..
and enjoy her tears..

Thursday, August 5, 2010

nothing special

That is what I am a naked beggar
Who enjoys the freedom of a cloud..
That is what I am a naked beggar
Who enjoys the peace of an orphan..
That is what I am a village boy
Who wanders through the muddy fields..
                                    

starts the madness

its a beginning of a stupid village boy. listen me for more stupidity..